ഡൽഹി: അതിർത്തിയിൽ വെടി നിർത്തൽ പുനസ്ഥാപിക്കപ്പെട്ടതിന്റെ നൂറാം ദിനത്തിൽ കശ്മീർ സന്ദർശിച്ച് കരസേനാ മേധാവി എം എം നരവാനെ. മേഖലയിലെ സുരക്ഷയും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തും.
ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ഫെബ്രുവരി അവസാന വാരത്തിലായിരുന്നു അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വീണ്ടും വെടി നിർത്തലിന് ധാരണയായത്. വെടി നിർത്തിൽ പുനസ്ഥാപിക്കപ്പെട്ടതിന് പിന്നിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നിർണ്ണായകമായ പങ്ക് വഹിച്ചിരുന്നു.
ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാൻ ശക്തമായ നടപടികൾ തുടരാനും വെടി നിർത്തൽ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുവാനും കരസേനാ മേധാവി സൈന്യത്തിന് നിർദ്ദേശം നൽകി. വെടി നിർത്തൽ പുനസ്ഥാപിക്കാൻ 2021 ഫെബ്രുവരി 23ന് തീരുമാനമാകുകയും തുടർന്ന് അടുത്ത ദിവസം തന്നെ കരാറിൽ ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ഒപ്പ് വെക്കുകയുമായിരുന്നു.
Discussion about this post