വിദ്യര്‍ഥികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 12 മുതല്‍ 18 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് നല്കാന് സിംഗപ്പൂര്‍ അധികൃതര്‍ തീരുമാനിച്ചത് വളരെ വാർത്താപ്രാധാന്യം നേടിയിരുന്നു. പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്താല്‍ പുതിയൊരു രോഗവ്യാപന സാധ്യത തടയാമെന്നായിരുന്നു പ്രധാനമന്ത്രി ലീ സീന്‍ ലൂങ് അതുമായി ബന്ധപ്പെട്ട് പറഞ്ഞത്. എന്നാല്‍ ഇപ്പോൾ സിംഗപ്പൂരിനെ കൂടാതെ മറ്റു ചില രാജ്യങ്ങള്‍ കൂടി കുട്ടികള്‍ക്ക് വാക്സിനേഷനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
കാനഡ, അമേരിക്ക, ഇറ്റലി, യുഎഇ, ചിലി, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ ഫൈസര്‍-ബയോണ്‍ടെക് കോവിഡ് പ്രതിരോധ വാക്സിന് 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്കാന് അനുവാദം നല്‍കിക്കഴിഞ്ഞു. ജൂണ്‍ 7 മുതല്‍ കൗമാരക്കാര്‍ക്ക് വാക്സിന് നല്കിത്തുടങ്ങുമെന്ന് ജര്‍മനിയും പോളണ്ടും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇസ്രയേല്‍ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ 15 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് അനുമതി നല്‍കിയിരുന്നു.
Discussion about this post