കോഴിക്കോട്: കോഴിക്കോട് എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. രണ്ട് ലക്ഷം രൂപയുടെ എം ഡി എം എയുമായി താമരശ്ശേരി സ്വദേശി ഫൈസൽ പിടിയിലായി. കോഴിക്കോട് – താമരശ്ശേരി ദേശീയപാതയില്‍ വെച്ച് മഹീന്ദ്ര ജീപ്പില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന 50 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.
പ്രതി സഞ്ചരിച്ച ജീപ്പും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പിടിച്ചെടുത്ത എം ഡി എം എ യ്ക്ക് വിപണിയില്‍ രണ്ട് ലക്ഷം രൂപ വില മതിക്കുന്നു. പത്ത് ഗ്രാമോ അതില്‍ കൂടുതലോ എം ഡി എം എ കൈവശം വച്ചാല്‍ തന്നെ പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം രൂപ വരെ പിഴശിക്ഷയോ കിട്ടാൻ സാധ്യതയുണ്ട്.
ലോക്ക് ഡൗണ്‍ കാരണം മദ്യശാലകള്‍ അടച്ചിട്ടതിനാല്‍ മറ്റു ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ദ്ധിക്കാനുള്ള സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലെന്ന് സാമൂഹ്യ വിദഗ്ധർ പറയുന്നു.












