പുണെ : മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 12 തൊഴിലാളികൾ മരിച്ചു. പുണെയിൽ എസ്‌വിഎസ് അക്വ ടെക്നോളജീസ് കമ്പനിയിലെ സാനിറ്റൈസർ നിർമ്മാണ യൂണിറ്റിലാണു തീപിടിത്തമുണ്ടായത്.
ആകെ 12 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. അഞ്ച് പേരെ ഇനിയും കാണാനില്ല. തീപിടിത്തമുണ്ടായപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന 37 ജീവനക്കാരിൽ 20 പേരെ രക്ഷപ്പെടുത്തിയെന്നും പൂനെ അഗ്നിശമന വകുപ്പ് അധികൃതർ അറിയിച്ചു.
പുണെ മെട്രോപൊളീറ്റൻ റീജിയൺ ഡവലപ്മെന്റ് അതോറിറ്റിയുടെ അഗ്നിശമന യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post