Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

യുവ എഴുത്തുകാർക്ക് പ്രോത്സാഹനം; മൂന്ന് ലക്ഷം രൂപ സ്‌റ്റൈപ്പന്റ്; ‘പ്രധാനമന്ത്രി യുവ പദ്ധതി’ക്ക് തുടക്കം

by Brave India Desk
Jun 8, 2021, 08:54 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: 2021 മെയ് 29-ന് നിലവില്‍ വന്ന മലയാളം അടക്കമുള്ള 22 ഇന്ത്യന്‍ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിക്ക് (Prime Minister’s Scheme For Mentoring Young Authors) തുടക്കമായി. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 2021 ജൂണ്‍ ഒന്നിന് മുപ്പതു വയസ്സ് തികഞ്ഞതോ അതിനു താഴെയുള്ളതോ ആയ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപേക്ഷിക്കാം.

Stories you may like

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

നാഷനല്‍ ബുക്ട്രസ്റ്റിനാണ് നിര്‍വഹണ ചുമതല. 75 യുവ എഴുത്തുകാരെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കുക. ഇവര്‍ക്ക് നാലാഴ്ച നീളുന്ന ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പരിശീലനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്തകം നാഷനല്‍ ബുക് ട്രസ്റ്റ് പ്രസിദ്ധീകരിക്കും. മെന്റര്‍ഷിപ്പ് പരിപാടിയുടെ അവസാന ഘട്ടത്തില്‍ 300000 /- രൂപയുടെ സ്‌റ്റൈപ്പന്റ് ലഭിക്കും. പദ്ധതിയുടെ ഭാഗമായി ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന യുവ എഴുത്തുകാര്‍ക്ക് മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളെയും സ്വന്തം മേഖലകളില്‍ ആ കാലഘട്ടത്തിലുണ്ടായ വീരേതിഹാസങ്ങളെയും രേഖപ്പെടുത്താന്‍ 2021 ജനുവരി 31 ലെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഈ പദ്ധതി നിലവില്‍ വന്നത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പദ്ധതിയുടെ ഭാഗമാണ് യുവ പദ്ധതി. ഇത്തരത്തില്‍ ഇന്ത്യന്‍ പൈതൃകവും സംസ്‌കാരവും വൈജ്ഞാനിക സമ്പ്രദായവും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരുടെ ഒരു നിരയെ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അപേക്ഷാ ഫോമും അയ്യായിരം വാക്കില്‍ കൂടാത്ത ടൈപ്പ് ചെയ്ത കുറിപ്പും nbtyoungwriters@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കണം. സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകര്‍, ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത വസ്തുതകള്‍, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തില്‍ വിവിധ ദേശങ്ങളുടെ പങ്ക് എന്നിവയാണ് കുറിപ്പിനുള്ള വിഷയങ്ങള്‍. ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര വശങ്ങളെക്കുറിച്ച് പുതിയ സമീപനമുള്ളതായിരിക്കണം കുറിപ്പ്.

2021 ജൂണ്‍ ഒന്നു മുതല്‍ 2021 ജുലൈ 31 വരെയാണ് മല്‍സര കാലയളവ്. 2021 ജുലൈ 31 രാത്രി 11. 59 ആണ് അപേക്ഷയും കുറിപ്പും ലഭിക്കേണ്ട അവസാന തീയതി. മലയാളം അടക്കം 22 ഇന്ത്യന്‍ ഭാഷകളില്‍ കുറിപ്പുകള്‍ അയക്കാം.

നാഷനല്‍ ബുക് ട്രസ്റ്റ് (എന്‍ ബി ടി) വെബ്‌സൈറ്റ് വഴി (https://www.nbtindia.gov.in//) ദേശീയ തലത്തില്‍ നടത്തുന്ന മല്‍സരത്തിലൂടെയാവും യുവ എഴുത്തുകാരെ തെരഞ്ഞെടുക്കുക.
ഇ-മെയിലില്‍ ലഭിക്കുന്ന കുറിപ്പുകളും അപേക്ഷാ ഫോമും എന്‍ ബി ടി ഏര്‍പ്പെടുത്തുന്ന വിദഗ്ധ സമിതി പരിശോധിച്ച് അര്‍ഹരായവരെ തെരഞ്ഞെടുക്കും.

2021 ഓഗസ്ത് 15-ന് സ്വാതന്ത്ര്യ ദിനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പ്രഖ്യാപിക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍, തങ്ങളുടെ മെന്റര്‍മാരുടെ മാര്‍ഗനിര്‍ദേശ പ്രകാരം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള എഴുത്ത് 2021 ഡിസംബര്‍ 15നു മുമ്പ് സമര്‍പ്പിക്കണം.2022 ജനുവരി 12-ന് ദേശീയ യുവജന ദിനത്തില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറുമാസത്തേയ്ക്ക് പ്രതിമാസം 50,000 രൂപയുടെ സ്‌റ്റൈപ്പന്റ് (ആകെ മൂന്നു ലക്ഷം രൂപ) അനുവദിക്കും.

Tags: PM Narendra Modi
Share6
Tweet
Send
Share

Latest stories from this section

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

Latest News

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies