ഡല്‍ഹി: റെയില്‍വേയ്ക്ക് 5 ജി സ്പെക്ട്രം അനുവദിക്കാന്‍ കേന്ദ്രമന്ത്രി സഭയുടെ അനുമതി. ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനും വേണ്ടിയാണ് റെയില്‍വേയ്ക്ക് 5 ജി സ്പെക്ട്രം അനുവദിക്കുന്നത്. 700 MHz ഫ്രീക്വന്‍സി ബാന്‍ഡില്‍ 5 MHz സ്പെക്ട്രം റെയില്‍വേക്ക് അനുവദിക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.
റെയില്‍വേസ്റ്റേഷനുകളിലും ട്രെയിനുകളിലും ജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 25,000 കോടി രൂപയിലേറെ പദ്ധതിയ്ക്കായി ചെലവാകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
ഇതുവരെ ഇന്ത്യന്‍ റെയില്‍വേ ഒപ്റ്റിക്കല്‍ ഫൈബറുകളാണ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത്. 5 ജി സെപ്ക്ട്രം യാഥാര്‍ത്ഥ്യമാകുന്നതോടെ തത്സമയ ആശയവിനിമയം സാധ്യമാകും. ഇതോടെ സുരക്ഷ വര്‍ധിക്കും.
5 ജി സ്പെക്ട്രം ഇന്ത്യന്‍ റെയില്‍വെ മാറ്റി മറിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
Discussion about this post