ഡൽഹി: രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിൽ താഴെ പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,34,580 പേര് രോഗമുക്തി നേടി. നിലവില്‍ 11,21,671 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്.
കഴിഞ്ഞ ദിവസം ആറായിരത്തിന് മുകളിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 3403 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,63,079 ആയി. 24,60,85,649 പേര് രാജ്യത്തൊട്ടാകെ വാക്സിന് സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.48 ശതമാനത്തിൽ താഴെയാണ്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് – 16,813. കേരളത്തിൽ 14,424 ഉം മഹാരാഷ്ട്രയിൽ 12,207 ഉം കർണാടകയിൽ 11,042 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Discussion about this post