ഡല്‍ഹി: കൊവിഡ് രോഗം ബാധിച്ചവരില്‍ പ്രധാനമായും കണ്ടുവരുന്ന ബ്ളാക്ഫംഗസ് രോഗബാധ രാജ്യത്ത് ക്രമാതീതമായി കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് രോഗവര്‍ദ്ധന.
31,216 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായും 2109 പേര് മരിച്ചതായുമാണ് കണക്കുകള്‍. 7057 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍. 96 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജാര്‍ഖണ്ഡിലാണ് ഏറ്റവും കുറവ്. ഏറ്റവുമധികം ബ്ളാക്ഫംഗസ് മരണവും മഹാരാഷ്ട്രയിലാണ്-609. ഗുജറാത്തില്‍ 5418 കേസുകളും 323 മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനില്‍ 2976 കേസുകളും 188 മരണവുമായി. ഉത്തര്‍പ്രദേശില്‍ ഇത് 1744 കേസുകളും 142 മരണവുമാണ്. ഡല്‍ഹിയില്‍ 1200 കേസുകള്‍ 125 മരണം.
രോഗചികിത്സയ്ക്ക് ആവശ്യമായ ആംഫോടെറിസിന്‍-ബി എന്ന മരുന്നിന് രാജ്യത്ത് വലിയ ക്ഷാമമാണ്. ഇതും മരണനിരക്ക് ഉയരാന്‍ കാരണമായി. പ്രകൃതിയില്‍ സാധാരണ കാണുന്ന പൂപ്പലാണ് മ്യൂക്കോമിസൈറ്റ്. ഇതാണ് ബ്ളാക്ക് ഫംഗസ് രോഗം വര്‍ദ്ധിക്കാന്‍ കാരണം.
പൊതുവില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം എളുപ്പം പടരാനിടയാകുന്നുണ്ട്. പ്രമേഹം, സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമുളളവര് എന്നിവര്‍ക്ക് ഇത്തരത്തില്‍ രോഗം വരാനിടയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post