Saturday, August 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജമ്മുകശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ്; യുക്തമായ സമയത്ത് സംസ്ഥാനപദവി; എല്ലാമേഖലയിലും ജനാധിപത്യ പ്രക്രിയയും വികസനവും

by Brave India Desk
Jun 25, 2021, 07:42 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി : മേഖലയിലെ ഭാവി നടപടികൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച വിളിച്ച സർവക്ഷി യോഗത്തിൽ ജമ്മുകശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പു നടത്താനും യുക്തമായ സമയത്ത് സംസ്ഥാനപദവി നൽകാനും പ്രതിജ്ഞാ ബദ്ധരാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാമേഖലയിലും ജനാധിപത്യ പ്രക്രിയയും വികസനവുമെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ദില്ലി കി ദൂരി”യും ‘ദിൽ കി ദൂരി’യും (ഡൽഹിയിലേക്കുള്ള ദൂരവും മനസ്സിലെ ദൂരവും) ഒഴിവാക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം രാജ്യതാത്‌പര്യം ഉയർത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്പോൾ , പാർലമെന്റിൽ വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിന് മണ്ഡല പുനർനിർണയ നടപടികളും സമാധാനപരമായ തിരഞ്ഞെടുപ്പും നിർണായകമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ, 370-ാം അനുച്ഛേദം സുപ്രീംകോടതിയുടെ പരിഗണനിയിലിരിക്കുന്നതിനാൽ അതിനെ സംബന്ധിച്ച് സർക്കാർ പ്രതികരിച്ചില്ല.

Stories you may like

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ജമ്മുകശ്മീരിന് സമ്പൂർണ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾ തിരിച്ചു നൽകണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പട്ടു. മണ്ഡല പുനർനിർണയം ആവശ്യമില്ലെന്നും ജമ്മുകശ്മീരിന് മാത്രമായി ഇത്തരത്തിൽ പ്രത്യേകനടപടി എന്തിനാണെന്നും പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ സഖ്യം നേതാക്കൾ ചോദിച്ചു. കോൺഗ്രസ് അഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചു. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്താനുമായും ചർച്ചയാകാമെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. യോഗം സൗഹൃദപരമായിരുന്നുവെന്ന് പ്രതിപക്ഷ-ഭരണപക്ഷ നേതാക്കൾ പിന്നീട് അഭിപ്രായപ്പെട്ടു.

ജമ്മുകശ്മീരിന് പ്രത്യേകപദവി വ്യവസ്ഥ ചെയ്യുന്ന 370-ാം അനുച്ഛേദം 2019-ൽ റദ്ദാക്കിയ ശേഷം ആദ്യമായാണ് കേന്ദ്ര സർക്കാരും അവിടത്തെ രാഷ്ട്രീയ നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരടക്കം 14 രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വസതിയിൽ വൈകീട്ട് 3.30-ന് ആരംഭിച്ച യോഗം മൂന്നര മണിക്കൂർ നീണ്ടു. ”ജമ്മുകശ്മീരിൽ ജനാധിപത്യപ്രക്രിയ വിപുലീകരിക്കാനായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പും ജില്ലാതല തിരഞ്ഞെടുപ്പും നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനർനിർണയം നടത്താൻ എല്ലാവരും സഹകരിക്കണം. മേഖലയുടെ ശാന്തിയും സമാധാനവുമാണ് പരമപ്രധാനം. ഒരു മരണം പോലും സങ്കടകരമാണ്. യുവാക്കളെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ്” -പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ അധ്യക്ഷത വഹിച്ച് പറഞ്ഞു.

ജമ്മുകാശ്മീരിൽ സ്വീകരിച്ച നടപടികളും നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും ഭാവി പരിപാടികളുടെ രൂപരേഖയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മുകാശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല തുടങ്ങിയവരും പങ്കെടുത്തു.

Tags: PM Narendra ModiAll Party Meet
Share5TweetSendShare

Latest stories from this section

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

Discussion about this post

Latest News

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies