ചൈനയുടെ കോവിഡ് വാക്സിൻ സ്വീകരിച്ച രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടി. ചൈനയുടെ വാക്സിന് സ്വീകരിച്ച മൂന്ന് രാജ്യങ്ങളില്‍ കൊവിഡ് വൈറസ് അതിവേഗം പടരുന്നു.
ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ആഴ്ചയില്‍ ലോകത്ത് ഏറ്റവും മോശമായി കോവിഡ് ബാധിച്ച ആദ്യ പത്തില്‍ നാല് രാജ്യങ്ങള്‍ സെയ്ചെലസ്, ചിലി, ബെഹ്റെയ്ന്, മംഗോളിയ എന്നിവയാണ്. ഈ രാജ്യങ്ങള്‍ ചൈനീസ് വാക്സിന് നിര്‍മാതാക്കളായ സിനോഫാം, സിനോവാക് ബയോടെക് എന്നിവ നിര്‍മിച്ച വാക്സിനാണ് സ്വീകരിച്ചത്.
കോവിഡിനെ ചെറുക്കാന്‍ തങ്ങളുടെ വാക്സിന് കഴിയുമെന്നാണ് ചൈനയുടെ വാദം. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ചൈനീസ് വാക്സിന് വൈറസിനെ തടയാന്‍, പ്രത്യേകിച്ച് ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാന്‍ ഫലപ്രദമല്ലെന്നാണ് സൂചിപ്പിക്കുന്നത്.
Discussion about this post