ഡല്‍ഹി:ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധ മാര്‍ച്ച് നടത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഡല്‍ഹി രൂപതയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.പ്രതിഷേധ മാര്‍ച്ചില്‍ അഞ്ഞൂറോളംപേര്‍ പങ്കെടുത്തു. പുരോഹിതരെ അടക്കം പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡല്‍ഹിയില്‍ നിരവധി തവണ അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. വസന്ത് കുഞ്ച് അല്‍ഫോന്‍സാ ദേവാലയത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്.
Discussion about this post