ബ്ളോഗിന്റെ മലയാളം പരിഭാഷ :-
എന്റെ പഠനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഏറെ ദീര്‍ഘദൂര തീവണ്ടി യാത്രകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ (മദ്രാസ് സെന്‍ട്രല്‍) നിന്നും ഘരാഗ്പൂരിലെ ഐഐടി വരെയായിരുന്നു ഒരു യാത്ര. ഇത്തരം യാത്രകളിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ അനന്തമായ സാധ്യതകളെപ്പറ്റി ഞാന്‍ ചിന്തിച്ചിരുന്നു.
പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.. ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളിലൂടെ കോടിക്കണക്കിന് ആളുകളെ ഓണ്‍ലൈന്‍ ലോകത്ത് എത്തിയ്ക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം 100 മില്യണ്‍ ഇന്ത്യക്കാരാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ചത്.. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉള്ളത് ഇന്ത്യയില്‍ ആണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ ഏറെ അമ്പരപ്പിയ്ക്കുന്ന മറ്റൊരു കാര്യം രാജ്യത്തെ ഒരു ബില്യണ്‍ ആളുകള്‍ ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നില്ല എന്നതാണ്. ഇവരെ, അതായത് ഈ ഒരു ബില്യണ്‍ ഇന്ത്യക്കാരെ ഓണ്‍ലൈനില്‍ എത്താന്‍ സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്റര്‍നെറ്റ് സൗകര്യം ഇവര്‍ക്ക് മുന്നില്‍ വെബ് ലോകവും അവസരങ്ങളും തുറക്കും. എന്നാല്‍ ഏതെങ്കിലും പഴയ കണക്ഷനിലൂടെയല്ല ഞങ്ങള്‍ ഇവരെ ഓണ്‍ലൈനില്‍ എത്തിയ്ക്കുകവേഗതയേറിയ ബ്രോഡ് ബാന്‍ഡ് സംവിധാനത്തിലൂടെ ഏറ്റവും മികച്ച വെബ് അനുഭവം പകരും.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്ന് ഇന്ത്യയിലെ 400 റെയില്‍വേ സ്റ്റേഷനുകളില്‍ ഹൈ സ്പീഡ് പൊതു വൈഫൈ സംവിധാനം ഗൂഗിള്‍ നടപ്പിലാക്കും.
റെയില്‍ടെല്ലുമായി ചേര്‍ന്ന് റെയില്വയര് എന്ന പേരില്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് സംവിധാനത്തിലൂടെയാണ് ഇന്റര്‍നെറ്റ് സേവനം നല്‍കുക. വരുന്ന മാസങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഞങ്ങളുടെ ആക്സസ് ആന്റ് എനര്‍ജി ടീം പദ്ധതിയിട്ടിട്ടുണ്ട്. 2016 ന് മുന്‍പ് തന്നെ രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം കൊണ്ടു വരും. ബാക്കിയുള്ള സ്റ്റേഷനുകളിലും അതിവേഗം തന്നെ പദ്ധതി നടപ്പിലാക്കും.
ആദ്യത്തെ നൂറ് സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാകുന്നതോടെ തന്നെ ദിവസേന റെയില്‍വേ സംവിധാനം ഉപയോഗിയ്ക്കുന്ന 10 മില്യണ്‍ ആളുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈഫൈ പദ്ധതിയാകും ഇത്. മാത്രമല്ല ഉപഭോക്താക്കളുടെ എണ്ണം പരിഗണിച്ചാണെങ്കില്‍ ലോകത്തില്‍ ഏറ്റവും അധികം പേര് ഉപയോഗിയ്ക്കുന്ന വൈഫൈ സംവിധാനമായി ഇത് മാറും. നിലവില്‍ ലഭ്യമാകുന്നതിനെക്കാള്‍ വളരെ വേഗത്തില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാകും. യാത്രകള്ക്കിടയിലോ ട്രെയിനിനായി കാത്തിരിയ്ക്കുമ്പോഴോ നിങ്ങള്‍ക്ക് ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ കാണാം, ബുക്കുകള്‍, വീഡിയോ ഗെയിമുകള്‍, വീഡിയോകള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യാം. റെയില്‍ടെല്ലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും ഭാവിയില്‍ കൂടുതല്‍ പങ്കാളികള്‍ പദ്ധതിയുമായി കൈകോര്‍ക്കും.
ഞങ്ങള്‍ ചിന്തിയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്, പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന ഉപഭോക്താക്കളുടെ പരിധിയില്‍ നിലവിലെ 300 മില്യണ്‍ ഉപഭോക്താക്കളും ഇതുവരേയും ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമല്ലാത്ത ഒരു ബില്യണ്‍ ഇന്ത്യക്കാരും ഉള്‍പ്പെടും ഇതുമാത്രമല്ല ഞങ്ങള്‍ ചെയ്യാനൊരുങ്ങുന്നത്. ഇന്റര്‍നെറ്റ് സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകണമെങ്കില്‍ ഹൈ ക്വാളിറ്റി സ്മാര്‍ട്ട് ഫോണുകള്‍ വേണം, ഇന്ത്യക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയ്ക്ക് ലഭ്യമാകുന്നവ, ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയിഡ് വണ്‍ പുറത്തിറക്കിയിരുന്നു. അടുത്തിടെ മൊബൈല്‍ വെബ് പേജുകള്‍ ഫാസ്റ്റായി ലോഡ് ചെയ്യാനും, കുറച്ച് ഡാറ്റ മാത്രം ഉപയോഗിയ്ക്കപ്പെടാനും ഞങ്ങള്‍ ഒരു ഫീച്ചര്‍ പുറത്തിറക്കി, ഓഫ് ലൈനായി യൂ ട്യൂബ് ലഭ്യമാക്കി, ഓഫ്ലൈന് മാപ്സ് വൈകാതെ പുറത്തിറങ്ങും. ഇന്ത്യക്കാരില്‍ ഏറിയ പങ്കും ഇംഗ്ളീഷ് സംസാരിയ്ക്കാത്തവരാണ്, ഇത്തരക്കാര്‍ക്ക് വേണ്ടി പ്രാദേശിക ഭാഷകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ലാംഗ്വേജ് ഇന്റര്‍നെറ്റ് അലയന്‍സ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു, ഹിന്ദി വോയ്സ് സെര്‍ച്ച് ഉള്‍പ്പടെ ലോക്കല്‍ ലാംഗ്വേജ് സപ്പോര്‍ട്ട് ചെയ്യുന്ന ഉത്പ്പന്നങ്ങളും പുറത്തിറക്കാറുണ്ട് ഞങ്ങളുടെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനില്‍ ഹിന്ദി കീബോര്‍ഡ് പുതുക്കുകയും ആറ് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ മൂന്നില്‍ ഒരു ശതമാനവും സ്ത്രീകളാണ് ഇവര്‍ക്ക് വേണ്ടിയും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചെന്നൈ സെന്‍ട്രലില്‍ എത്തിയത് പോലെ ആയിരക്കണക്കിന് യുവാക്കള്‍ ഇവിടെ നിത്യേന എത്തുന്നു, പഠിയ്ക്കാനും, അവസരങ്ങള്‍ തേടാനും മറ്റുമായി. ഇതെന്റെ പ്രതീക്ഷയാണ് ഈ വൈഫൈ പദ്ധതി ഇവരുടെ ആവശ്യങ്ങളെ ലഘൂകരിയ്ക്കും.
(പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗൂഗില്‍ സിഇഒ സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ ഈ കുറിപ്പ് എഴുതിയത്)
Discussion about this post