കോട്ടയം: സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബു മറ്റൊരു കന്യാസ്ത്രിയെ കൂടി കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലിസ് അറിയിച്ചു. പാലാക്ക് സമീപം ചേറ്റുതോട് കോണ്‍വെന്റില്‍ മാസങ്ങള്‍ക്ക് മുമ്പ് കന്യാസ്ത്രീ തലക്കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിലും സതീഷ് ബാബുവാണെന്ന് പൊലീസ് പറയുന്നു. ചേറ്റുതോടിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയയെയാണ് (81) സതീഷ് ബാബു മുമ്പ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ഈ കൊല നടന്നതെന്ന് പോലിസ് പറഞ്ഞു.
വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ചേറ്റുതോട് കൊലപാതകത്തിലും മറ്റ് നാലു കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്കുള്ള പങ്ക് പുറത്തുവന്നത്. കൂടാതെ 70000 രൂപയും മഠത്തില്‍ നിന്ന് പ്രതി മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ എഫ്.സി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നും ആറു ലക്ഷം രൂപ മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു.
സ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ ചേറ്റുതോടില്‍ മരിച്ച കന്യാസ്ത്രീയുടെ മൃതദേഹം അന്ന് പോസ്റ്റ്‌മോര്‍ട്ടം പോലും ചെയ്യാതെ സംസ്‌കരിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ഇനി എന്തുനടപടി വേണമെന്ന കാര്യത്തില്‍ നിയമോപദേശം സ്വീകരിക്കാനാണ് പൊലീസ് നീക്കം. സഭാ നേതൃത്വവുമായും പൊലീസ് ചര്‍ച്ച നടത്തും.
കന്യാസ്ത്രീ മഠങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പ്രതി കൊടുംകുറ്റവാളിയും ക്രൂരകൃത്യങ്ങളിലൂടെ ആനന്ദം കണ്ടത്തെുന്ന മാനസിക വൈകല്യമുള്ളയാളുമാണ്. അതിനാല്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കി കേസ് കോടതിയില്‍ എത്തിക്കാനാണ് പൊലീസ് ശ്രമം. കേസ് കോടതിയില്‍ നല്‍കുന്നതിനൊപ്പം സ്‌പെഷല്‍ പ്രോസിക്യൂട്ടറെയും നിയമിക്കും.
Discussion about this post