മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ. വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഹ് (24) ആണ് അറസ്റ്റിലായത്. അദ്ധ്യാപകൻ എന്ന വ്യാജേനയായിരുന്നു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് ഇയാൾ വാട്സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്.
ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് ചങ്ങരംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അദ്ധ്യാപകനാണെന്ന് പറഞ്ഞാണ് കുട്ടിയുടെ വാട്സ് ആപ്പ് നമ്പർ കൈക്കലാക്കിയത്. തുടർന്ന് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു.
സംഭവം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ രക്ഷിതാക്കളാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടതിന് ഓപ്പറേഷൻ പി ഹണ്ടിൽ മാസങ്ങൾക്ക് മുൻപ് ഇയാളെ പോലീസ് പിടികൂടിയിരുന്നു.
Discussion about this post