ഡൽഹി: ഏഴ് കോടി കടന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേഴ്സ്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ലോകനേതാവാണ് മോദി ഇപ്പോൾ. 5.3 കോടി ഫോളോവേഴ്സുമായി കത്തോലിക്കാ സഭയുടെ പോപ്പ് ഫ്രാൻസിസ് ആണ് മോദിയ്ക്കു ശേഷം രണ്ടാം സ്ഥാനത്തുള്ളത്.
2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മോദി ട്വിറ്റർ അക്കൗണ്ട് തുടങ്ങുന്നത്. ഒരു വർഷത്തിനു ശേഷം, 2010ൽ, ഒരു ലക്ഷം പേർ അദ്ദേഹത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യാൻ ആരംഭിച്ചു. കഴിഞ്ഞ വർഷം ജൂലായിലാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആറ് കോടി ഫോളോവേഴ്സ് ആയത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു കോടി പുതിയ ഫോളോവേഴ്സിനെയാണ് മോദിക്ക് ട്വിറ്ററിൽ ലഭിച്ചിരിക്കുന്നത്.
ഇതിനു മുമ്പ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായിരുന്നു ലോകനേതാക്കന്മാരിൽ വച്ച് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉണ്ടായിരുന്നത്. 8.87 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റർ തന്നെ പൂട്ടിക്കുകയായിരുന്നു.
Discussion about this post