ശ്രീനഗര്‍: രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാസ്പോര്‍ട്ടിനും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി ജമ്മു കശ്മീര്‍ പൊലീസ്. പൊലീസിലെ സി.ഐ.ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്) വിഭാഗം എസ്.എസ്.പി പുറപ്പെടുവിച്ച ഉത്തരവില്‍ തങ്ങള്‍ക്ക് കീഴിലുളള എല്ലാ ഫീല്‍ഡ് യൂണിറ്റുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍, പൊലീസ് സുരക്ഷാ സേനകള്‍-ഏജന്‍സികള്‍ എന്നിവയുടെ രേഖകളില്‍ ലഭ്യമായ ക്വാഡ്കോപ്റ്റര്‍ ചിത്രങ്ങള്‍ എന്നിവയും പരിശോധനാ സമയത്ത് റഫര്‍ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവില്‍ പറയുന്ന ഏതെങ്കിലും തരത്തിലുളള കേസുകളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post