ഡല്‍ഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യന്‍ താരങ്ങളെ അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങിലാണ് മുഴുവന്‍ താരങ്ങളും പ്രത്യേക അതിഥികളായി എത്തണമെന്ന ക്ഷണം പ്രധാനമന്ത്രി നടത്തിയത്.
ചടങ്ങിന് ശേഷം മുഴുവന്‍ താരങ്ങളുമായും നരേന്ദ്ര മോദി സംവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ടോക്കിയോ ഒളിംപിക്സില്‍ വിവിധയിനങ്ങളില്‍ നേട്ടം കൈവരിച്ചവര്‍ക്കും തോല്‍വി ഏറ്റുവാങ്ങിയവര്‍ക്കും പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും അടക്കമുള്ളവര്‍ ആശംകള്‍ അറിയിച്ചതും താരങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.
Discussion about this post