തിരുവനന്തപുരം: അഫ്ഗാന് ഹാസ്യനടന് നസര്‍ മുഹമ്മദിനെ താലിബാന് ഭീകരര്‍ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍.
താലിബാനാണ് മുഹമ്മദിനെ കൊന്നത്, പലര്‍ക്കും പറയാന്‍ നട്ടെല്ലില്ലാതെ പോയതാണ്, അവര്‍ക്കത് വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണെന്നും ഇതൊക്കെ കേരളത്തിലും നടക്കാനുളളതാണ്, വല്ലപ്പോഴും ഓര്ത്താര് നല്ലതാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :-
‘നടനാണ്
കൊന്നതാണ്
താലിബാനാണ്
പലര്‍ക്കും പറയാന്‍ നട്ടെല്ലില്ലാതെ പോയതാണ്
അവര്‍ക്കത് വയറ്റുപ്പിഴപ്പിന്റെ പ്രശ്നമാണ്
ഇതൊക്കെ കേരളത്തിലും നടക്കാനുള്ളതാണ്
വല്ലപ്പോഴും ഓര്‍ത്താല്‍ നല്ലതാണ്’
മുഹമ്മദിനെ താലിബാന് ഭീകരര്‍ വധിച്ച സംഭവത്തില്‍ സാംസ്കാരിക കേരളത്തിന്റെ നിശബ്ദതയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി അടക്കമുളളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ലോകം മുഴുവന്‍ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസ്കാരിക കേരളമേ. ഇങ്ങനെ വണ്‍സൈഡ് മനുഷ്യസ്നേഹികളായി മനുഷ്യസ്നേഹത്തിലും വിഭാഗീയത കലര്‍ത്താതിരിക്കൂ എന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Discussion about this post