ബംഗളൂരു: ഐ .എം.എ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ സമീര്‍ അഹമ്മദ് ഖാന്, മുന്‍ മന്ത്രി റോഷന് ബെയ്ഗ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളില്‍ രാവിലെ ആറു മുതല്‍ റെയ്ഡ് അആരംഭിച്ചു. റെയ്ഡില്‍ നൂറോളം ഇ.ഡി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
റോഷന് ബെയ്ഗിന്റെ ശിവാജി നഗറിലെ രണ്ട് വീടുകളടക്കം ആറ് കേന്ദ്രങ്ങളിലും സമീര്‍ അഹമ്മദ് ഖാന്റെ ചാമരാജ് പേട്ടിലെ വീട്, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനല്‍ ട്രാവല്‍സ് ഓഫിസ്, മറ്റു സ്വത്തുക്കള്‍ എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്. ഹലല്‍ നിക്ഷേപത്തിന്റെ പേരില്‍ പതിനായിരക്കണക്കിന് പേരില്‍നിന്ന് 4000 കോടി രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഐ.എം.എ ഡയറക്ടര്‍ മുഹമ്മദ് മന്‍സൂര്‍ ഖാന് നേരത്തേ അറസ്റ്റിലായിരുന്നു.
Discussion about this post