കൊച്ചി: തലയിലൂടെ ടോറസ് കയറിയിറങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. 35 വയസ്സുകാരനായ പ്രതീഷ് ഗോപാലനാണ് മരിച്ചത്. പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രി 7.45നായിരുന്നു അപകടം.
പ്രതീഷ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ് തട്ടുകയായിരുന്നു. ഇതേ തുടർന്ന് റോഡിൽ തെറിച്ച് വീണ പ്രതീഷിന്റെ തലയിലൂടെ ടോറസിന്റെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ പ്രതീഷ് തത്ക്ഷണം മരിച്ചു.
ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതീഷിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ്.












