ഡൽഹി: ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ‘ഗാംച’ ധരിച്ച
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഒളിംപിക്സ് താരങ്ങളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മോദിയുടെ പ്രിയപ്പെട്ട വേഷം കൂടിയാണ് ഈ ‘ഗാംച’. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും കാണപ്പെടുന്ന പമ്പരാഗതമായ വസ്ത്രമാണ് ‘ഗാംച’. ഇന്ത്യയില്‍ പ്രധാനമായും ഒറീസ്സയും അസമും ആണ് ‘ഗാംച’യുടെ കേന്ദ്രം. ചുവപ്പ്- ഓറഞ്ച് പോലുള്ള കടും നിറങ്ങളാണ് ‘ഗാംച’യ്ക്ക് വേണ്ടി മിക്കവാറും പേരും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അടുത്ത കാലങ്ങളിലായി വെള്ളയില്‍ ചെറിയ ചെക്കുകളും കരയും വരുന്ന തരത്തിലുള്ള ‘ഗാംച’കള്‍ അധികമായി കാണപ്പെടുന്നുണ്ട്. ഇക്കൂട്ടത്തില്‍ പെടുന്നതാണ് മോദി ധരിച്ചത്. കഴുത്തിലൂടെ നല്ല സ്റ്റൈലായാണ് പ്രധാനമന്ത്രി ‘ഗാംച’ ധരിച്ചിരിക്കുന്നത്. ഒളിംപിക്സ് താരങ്ങള്‍ ഒപ്പിട്ട ‘ഗാംച’ ആയതു കൊണ്ടുതന്നെ ഇത് മോദിക്കും പ്രിയപ്പെട്ടതാകും.
Discussion about this post