ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബിഎസ്എഫ് ജവാന്മാര്. ആര്.കെ.പുര മേഖലയിലെ ജവാന്മാരാണ് പ്രദേശവാസികളായ കുട്ടികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തത്. ദേശ സുരക്ഷയെ മുന്‍നിര്‍ത്തി ആഘോഷത്തിലൂടെ സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്ന് ബിഎസ്എഫ് മേധാവി അറിയിച്ചു.
കുട്ടികള്‍ സൈനികര്‍ക്കൊപ്പം രക്ഷാബന്ധന് നടത്തുകയും മധുരം കൈമാറുകയും ചെയ്തു.
കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന് ചടങ്ങില്‍ പങ്കെടുത്തത് വളരെ സന്തോഷം നല്കുന്ന നിമിഷമായിരുന്നുവെന്ന് ജവാന്മാര് പ്രതികരിച്ചു. രാജ്യരക്ഷയ്ക്കായി ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ ആദരിക്കുവാനാണ് തങ്ങളെത്തിയതെന്ന് കുട്ടികള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും മേഖലയില്‍ ഇത്തരത്തില്‍ ആഘോഷങ്ങള്‍ നടന്നിരുന്നു. പ്രദേശവാസിയായ ബല്‍ബീര്‍ കൗറാണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയത്.
Discussion about this post