സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഗോംപാഡ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകളെ വധിച്ച് സുരക്ഷാസേന. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തെന്ന എസ്.പി സുനില്‍ ശര്‍മ്മ പറഞ്ഞു.
നക്‌സലേറ്റ് കോണ്ട മേഖല കമാന്‍ഡര്‍ കവാസി ഹംഗയാണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ രണ്ട് ജവാന്മാരെ നക്‌സലുകള്‍ വധിച്ചിരുന്നു. നാരായണ്‍പൂര്‍ ജില്ലയിലെ കദേമെറ്റയിലെ ക്യാംപ് ആക്രമിച്ചാണ് ഇവരെ വധിച്ചത്.








