ഡല്‍ഹി: അഫ്ഗാനിലെ സ്ഥിതിഗതികള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാഷ്ട്ര നേതാക്കളും ടെലിഫോണിലൂടെ 45 മിനിറ്റോളം സംസാരിച്ചുു. അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് പുടിനുമായി വിശദമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയും റഷ്യയും സഹകരണം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി അജണ്ടകള്‍ പുടിനുമായി സംസാരിച്ചെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയോലോചകള് തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തേണ്ട ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
Discussion about this post