തിരുവനന്തപുരം: രാജ്യത്തെ പാചകവാതക വിതരണം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സിറ്റി ഗ്യാസ് പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും. രാജ്യത്തെ 200 നഗരങ്ങളിൽക്കൂടി സിറ്റി ഗ്യാസ് എത്തിക്കാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് തീരുമാനിച്ചു. ഇതിൽ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഉൾപ്പെടുന്നു.
നേരത്തേ കേരളത്തിലെ 11 ജില്ലകളെ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ കേരളം മുഴുവൻ ഈ പദ്ധതിയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. പൈപ്പിലൂടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധനം ലഭിക്കുന്നു എന്നതാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രത്യേകത.
രാജ്യത്ത് 470 ജില്ലകളിൽ നിലവിൽ ഇത് നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ 53 ശതമാനം ജനങ്ങളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കുക എന്നതാണ് ലക്ഷ്യം.











