കാബൂള്‍ : സംഗീതം ഇസ്ലാമിക വിരുദ്ധമെന്ന വാദമുയര്‍ത്തി പൊതു ഇടങ്ങളില്‍ സംഗീതത്തിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് താലിബാന് നേതാവ് സബിഹുള്ള മുജാഹിദ്. ‘ഇസ്ലാമില്‍ സംഗീതം വിലക്കപ്പെട്ടിരിക്കുന്നു’, അദ്ദേഹം പറഞ്ഞു. ദി ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം.
സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്നാണ് താലിബാന് വാദമെന്ന്.താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. അതിനാല്‍ പൊതു ഇടങ്ങളില്‍ സംഗീതം നിരോധിക്കാന്‍ പോവുകയാണ്. കഴിഞ്ഞ താലിബാന് ഭരണത്തിലും സമാന നടപടി സ്വീകരിച്ചിരുന്നുവെന്നും മുജാഹിദ് പറഞ്ഞു.
Discussion about this post