ഡല്‍ഹി: ദീപാവലിക്ക് അയോധ്യ സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകും. ക്ഷേത്രനഗരത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. സംസ്ഥാന സര്‍ക്കാരും അയോധ്യവികസനസമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സരയൂ നദിയുടെ തീരത്ത് 7.5 ലക്ഷം വിളക്കുകള്‍ കത്തിച്ച് പുതിയ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ഇടാനും പദ്ധതിയുണ്ട്. 2017-ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ വിപുലമാക്കിയരുന്നു. ഇത് യോഗി സര്‍ക്കാരിന്റെ അഞ്ചാമത് ദീപാവലി ആഘോഷമാണ്.
Discussion about this post