മുംബൈ : കൊവിഡും ലോക്ക്ഡൗണും വരുത്തിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഇന്ത്യ കരകയറുന്നതായി സൂചന. ജൂലായ് മാസത്തില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീ്ണ്ടെടുക്കലിന്റെ സൂചനയായാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.
ഖനനം, ഊര്‍ജം, നിര്‍മിതോത്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉത്പാദന സൂചികയിലെ നേട്ടത്തിന് കാരണം. ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഊര്‍ജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ്.
Discussion about this post