ലക്‌നൗ: ഏഴ് വര്‍ഷമായി ഒരുദിവസം പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ കഴിഞ്ഞ നാല് വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ. ഗ്രേറ്റര്‍ നോയിഡയിലെ ‘പ്രബുദ്ധ സമ്മേളന’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഏഴുവര്‍ഷത്തെ ഭരണകാലത്ത് ഒരു ദിവസം പോലും ലീവെടുത്തിട്ടില്ല. തന്റെ മുഴുവന്‍ സമയവും പൊതുജന സേവനത്തിനായി നീക്കിവച്ചു. അതുപോലെ നമ്മുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരുദിവസം പോലും അവധിയെടുത്തിട്ടില്ല. ഇതാണ് രാജ്യവും സംസ്ഥാനവും വികസന പാതയിലേക്ക് നീങ്ങാന്‍ കാരണം.’ ശര്‍മ്മ പറഞ്ഞു.
യഥാര്‍ത്ഥ ദേശഭക്തന്‍ സമൂഹത്തിന് വേണ്ടി ജോലിചെയ്യുന്നവനാണ്. തനിക്ക് വേണ്ടി ജോലിനോക്കുന്നവനല്ല. സംസ്ഥാനത്തെ എല്ലാവിധ ജനങ്ങള്‍ക്കും യോഗി സര്‍ക്കാര്‍ വികസനം നല്‍കിയെന്നും ശര്‍മ്മ അവകാശപ്പെട്ടു.വിദ്യാഭ്യാസ കാര്യത്തിലും വിദ്യാര്‍ത്ഥികളിലും ഒപ്പം അദ്ധ്യാപകരിലും സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.








