ഐ​പി​എ​ല്ലി​ന് വീണ്ടും ഭീഷണി; ന​ട​രാ​ജ​ന് കോ​വി​ഡ് സ്ഥിരീകരിച്ചു, ആ​റ് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിൽ

Published by
Brave India Desk

ദു​ബാ​യ്: ഐ​പി​എ​ല്ലി​ന് വീ​ണ്ടും കോ​വി​ഡ് ഭീ​ഷ​ണി. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് പേ​സ​ര്‍ ടി.​ന​ട​രാ​ജ​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ര്‍​ന്ന് സ​ഹ​താ​രം വി​ജ​യ് ശ​ങ്ക​ര്‍, പെ​രി​യ​സാ​മി ഗ​ണേ​ശ​നു​മുള്‍​പ്പ​ടെ ആ​റ് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. മ​റ്റ് നാ​ല് പേ​ര്‍ പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്.

ന​ട​രാ​ജ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ഐ​പി​എ​ല്‍ ഭ​ര​ണ​സ​മി​തി വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ന​ട​രാ​ജ​ന് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ടീ​മി​നൊ​പ്പ​മു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും ഇ​ന്ന് പു​ല​ര്‍​ച്ചെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ആ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Share
Leave a Comment

Recent News