ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ സിപിഐ ഘടകം. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി സിപിഐ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ പിന്താങ്ങുന്നു എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് പ്രഖ്യാപിച്ചത്.
അതെ സമയം വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചു എന്ന് തുറന്നു പറഞ്ഞു കൊണ്ട്, രാഹുൽ ഗാന്ധിക്കെതിരെ വായനാടിൽ മത്സരിച്ച സി പി ഐ സ്ഥാനാർത്ഥി ആനി രാജ രംഗത്തെത്തിയതും ശ്രദ്ധേയമായി.
വയനാടിന് പുറമെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിനെതിരെ കേരളത്തിൽ മത്സരിച്ച സിപിഐയിലെ ആനി രാജ അദ്ധേഹം ഇത് വയനാട്ടിലെ വോട്ടർമാരോട് നേരത്തെ വെളിപ്പെടുത്തേണ്ടതായിരുന്നുവെന്ന് തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നു.
“നമ്മുടെ ജനാധിപത്യത്തിൽ ഒരാൾക്ക് ഒന്നിലധികം സീറ്റുകളിൽ മത്സരിക്കാം. ആ ജനാധിപത്യ അവകാശം അദ്ദേഹം ഉപയോഗിച്ചു എന്നത് ശരി തന്നെ എന്നാൽ വയനാട്ടിലെ വോട്ടർമാരോട് ഈ കാണിച്ചത് അനീതിയാണ്, കാരണം താൻ മറ്റൊരു സീറ്റിൽ മത്സരിക്കുമെന്ന് അദ്ദേഹം ഒരിക്കലും വയനാട്ടിലെ വോട്ടർമാരോട് പറഞ്ഞിട്ടില്ല… ഇത് രാഷ്ട്രീയ ധാർമ്മികതയുടെ വിഷയമാണെന്നും അവർ പറഞ്ഞു
Discussion about this post