ഇന്ത്യ തങ്ങളുടെ അതിർത്തി കടന്നു തീവ്രവാദികളെ കൊല്ലുന്നു എന്ന് വിലപിച്ച് പാകിസ്താൻ.
ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം ആണ് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിർത്തി കടന്ന് തീവ്രവാദികളെ കൊല്ലുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
യുഎന്നിലെ തൻ്റെ പ്രസംഗത്തിൽ, പാകിസ്താനിൽ മാത്രമല്ല, ഇന്ത്യക്കെതിരെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് രാജ്യങ്ങളിലും കയറിച്ചെന്ന് തീവ്ര വാദികളെ വകവരുത്താൻ ഇന്ത്യ തയ്യാറാകുന്നു എന്ന വെളിപ്പെടുത്തലാണ് മുനീർ അക്രം നടത്തിയിരിക്കുന്നത്.
“രണ്ട് ദിവസം മുമ്പ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി സുരക്ഷാ കൗൺസിലിനെയും സെക്രട്ടറി ജനറലിനെയും ഇന്ത്യയുടെ ജനറൽ അസംബ്ലിയുടെ പ്രസിഡൻ്റിനെയും പാകിസ്ഥാനിൽ തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു. ഈ കൊലപാതകങ്ങൾ പാകിസ്താനിൽ മാത്രം ഒതുങ്ങുന്നില്ല. കാനഡയിലും അമേരിക്കയിലും ഒരുപക്ഷേ മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ ഇന്ത്യ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട് ,” അക്രം തുറന്നു പറഞ്ഞു.
Discussion about this post