ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ അറസ്റ്റിൽ. കനേഡിയൻ പോലീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം പ്രതികളുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം തന്നെ ഇവരുടെ അറസ്റ്റുണ്ടായി എന്നാണ് സൂചന. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ ആളുകളാണ് ഇവരെന്നും സൂചനയുണ്ട്. മാസങ്ങൾക്ക് മുൻപ് തന്നെ പോലീസിനെ ഇവരെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. പ്രതികളാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് എന്നാണ് റിപ്പോർട്ടുകൾ. നിജ്ജാറിനെ വെടിവച്ച ആളുകൾ, ഡ്രൈവർമാർ, നിരീക്ഷിച്ചിരുന്നവർ എന്നിവർ അറസ്റ്റിലായ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഉടനെ തന്നെ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് പുറത്തുവിട്ടേക്കാം. അന്താരാഷ്ട്ര തലത്തിൽതന്നെ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു നിജ്ജാറിന്റെ കൊലപാതകം. ഇതിന് പിന്നിൽ ഇന്ത്യയാണെന്ന തരത്തിൽ പലവേദികളിൽ കാനഡ പരാമർശങ്ങൾ നടത്തിയിരുന്നു. അറസ്റ്റോട് കൂടി ഇന്ത്യയ്‌ക്കെതിരെ നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് കൂടിയാണ് വിരാമം ആകുന്നത്.
Discussion about this post