ഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരനല്ല രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ല. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് എം.പിക്ക് ചരിത്രവും ഭാവിയും അറിയില്ല. ഇന്ത്യ ആഗോള ശക്തിയായി ഉയര്‍ന്ന് വരികയാണ്. അതില്‍ എല്ലാ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ട്. പ്രഹ്ളാദ് ജോഷി പറഞ്ഞു.
ചൈനക്കെതിരായ ഇന്ത്യയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.








