തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം തീരുന്നില്ല. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ അറിയിച്ചു.
രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതിപ്പെട്ടിരുന്നു.
കോൺഗ്രസിലെ തർക്കങ്ങൾ പ്രാദേശിക നേതാക്കളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതിന് തെളിവായാണ് സുധീരന്റെ രാജി വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പുകൾക്ക് അതീതനായ നേതാവ് എന്ന പ്രതിച്ഛായ പാർട്ടി പ്രവർത്തകർക്കിടയിൽ ഉള്ള നേതാവാണ് വി എം സുധീരൻ.












