റാഞ്ചി: ജാർഖണ്ഡിലെ ദുംക ജില്ലയിലെ ബദ്ദല്ലി പഞ്ചായത്തിലെ ഗ്രാമത്തിൽ വിവാഹേതര ബന്ധം ആരോപിച്ച് പിടികൂടിയ യുവതിയേയും യുവാവിനേയും പ്രദേശവാസികൾ നഗ്നരാക്കി നടത്തിയതായി പരാതി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ 60 പേർക്കെതിരേ മുഫാസിൽ പോലീസ് കേസെടുത്തു.
വിവാഹിതയായ യുവതിയെ കാണാനായി യുവാവ് അവരുടെ വീട്ടിലെത്തിയപ്പോൾ ഗ്രാമവാസികൾ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടർന്ന് ഇരുവരേയും നഗ്നരാക്കി ഗ്രാമത്തിലൂടെ ഒരുകിലോമീറ്ററോളം നടത്തിച്ചുവെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് യുവതി ജോലി കഴിഞ്ഞെത്തിയ ശേഷമാണ് യുവാവ് വീട്ടിലെത്തിയത്. യുവതിയുടെ ഭർത്താവ് ഒരു വർഷത്തോളമായി സെൻട്രൽ ജയിലിൽ തടവിലാണ്. ജീവിതച്ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ യുവതി ദിവസ വേതന ജോലിക്ക് പോയിരുന്നു. ഇവിടെ വെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇരുവരും ഒരേ ഗ്രാമവാസികളാണ്
Discussion about this post