പത്തനംതിട്ട: വ്യാജ ചെമ്പോല തിട്ടൂരം അവതരിപ്പിച്ച് ശബരിമലയെയും അയ്യപ്പഭക്തരുടെ വിശ്വാസത്തെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ 24 ന്യൂസ് ചാനലിനെതിരെ നടപടി. തട്ടിപ്പുവീരൻ മോൻസൻ്റെ പുരാവസ്തു ശേഖരത്തിലെ വ്യാജ ചെമ്പോല തിട്ടൂരം കാണിച്ച് തെറ്റായ വാർത്ത നൽകിയ 24 ന്യൂസിലെ മുൻ റിപ്പോർട്ടർ സഹിൻ ആൻ്റണിക്കും ശ്രീകണ്ഠൻ നായർക്കുമെതിരെ അഭിഭാഷകനായ ശങ്കു ടി ദാസ് നൽകിയ പരാതിയിലാണ് നടപടി.
കേസിൽ മറ്റന്നാൾ തിരൂർ ഡിവൈഎസ്പി ശങ്കു ടി ദാസിൻ്റെ മൊഴി രേഖപ്പെടുത്തും. ഡിവൈഎസ്പി ഓഫീസിലെത്താൻ ശങ്കുവിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ രേഖക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടും ഇതുവരെയായും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.
സഹിൻ ആൻ്റണിക്കും ശ്രീകണ്ഠൻ നായർക്കുമെതിരെ വ്യാജരേഖ ചമച്ചതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ശങ്കു ടി ദാസ് ആവശ്യപ്പെട്ടത്. മോൻസണിന്റെ രേഖ ആധികാരികമല്ലെന്നും വ്യാജമാണെന്നും അടുത്തയിടെ മാത്രമാണ് മുഖ്യമന്ത്രി സമ്മതിച്ചത്. അത് വരെ ദേശാഭിമാനി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ രേഖ അയ്യപ്പ വിശ്വാസികൾക്കെതിരെ വ്യാപകമായി ഉപയോഗിച്ചിരുന്നു.
Discussion about this post