ലഖ്നൗ: ലഖ്നൗ- ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രവർത്തകർ സംഘർഷം നടത്തുന്നതിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രക്കൊപ്പം സെൽഫിയെടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് യു.പി സർക്കാർ നിർദേശം നൽകി.
സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. പൊലീസുകാർ പ്രിയങ്കയുടെ കൂടെ സെൽഫിയെടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പ്രിയങ്ക തന്നെ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
വിവാദമായ സെൽഫി ചിത്രം തെളിവായി സ്വീകരിച്ച് പൊലീസുകാർക്കെതിരെ നടപടിക്ക് ലഖ്നൗ പൊലീസ് കമീഷണർ ഡി.കെ. താക്കൂർ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിനെതിരെ പ്രിയങ്ക കടുത്ത അമർഷം രേഖപ്പെടുത്തി.
Discussion about this post