ലഖ്നൗ: മതപരിവർത്തന മാഫിയക്കെതിരെ കർശന നടപടി തുടർന്ന് യോഗി സർക്കാർ. ഗുജറാത്ത് വ്യവസായി അബ്ദുള്ള ഫെഫ്ദേവാലയുടെ നടപടികൾ യു പി ഭീകരവിരുദ്ധ സ്ക്വാഡ് കർശനമായി നിരീക്ഷിച്ചു വരികയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മതപരിവർത്തനം നടത്തിയതിന് അറസ്റ്റിലായ ഉമർ ഗൗതമിനും സംഘത്തിനും ഇയാൾ സാമ്പത്തിക സഹായം നൽകിയതായി സൂചന ലഭിച്ചു.
അബ്ദുള്ള അൽ ഫല ട്രസ്റ്റിൽ അംഗമാണെന്നാണ് വിവരം. ഹവാല ഇടപാടുകളിലൂടെയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും അൽഫല 57 കോടി രൂപ സമാഹരിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷിക്കുകയാണ്.
ഉമർ ഗൗതമിന്റെ കൂട്ടാളി സലാഹുദ്ദിൻ ജൈനുദ്ദീൻ ആണ് 2002ൽ അബ്ദുള്ളയെ ട്രസ്റ്റിന് പരിചയപ്പെടുത്തുന്നത്. ഗുജറാത്ത് പൊലീസുമായി ചേർന്ന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് ഉത്തർ പ്രദേശ് പൊലീസ് ശ്രമിക്കുന്നത്. യു കെയിൽ പൗരത്വമുള്ള അബ്ദുള്ളയെ കൂടാതെ ഇയാളുടെ കൂട്ടാളികളായ മുസ്തഫ ഷെയ്ഖ്, ഇമ്രാൻ എന്നിവർക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്.











