കാഞ്ഞങ്ങാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസുകാരന് മരിച്ചു. ചുള്ളിക്കരയിലെ മുണ്ടപ്പുഴ ബിജു-സ്മിത ദമ്പതികളുടെ മകന് ആഷില്‍ ബിജു (12) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് അപകടം.
റോഡിന് സമീപത്തെ വാടക വീട്ടില്‍ നിന്നും റോഡ് മുറിച്ചു കടക്കുന്നതിനിടെ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ കുട്ടിയുടെ ദേഹത്ത് അതേ ഭാഗത്ത് നിന്നും വന്ന ഗുഡ്സ് ഓട്ടോ കയറിയിറങ്ങി. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഷില്‍. സഹോദരന്: ആല്‍ജിന്‍ ബിജു.
Discussion about this post