‘ഐക്യരാഷ്‌ട്രസഭ ഇടപെട്ടില്ലായിരുന്നെങ്കില്‍ മുഴുവന്‍ കാശ്‌മീരും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായേനെ’- എയര്‍ മാര്‍ഷല്‍ അമിത് ദേവ്

Published by
Brave India Desk

ശ്രീനഗര്‍: കാശ്‌മീര്‍ മുഴുവന്‍ ഇന്ത്യയുടേതാകാത്തത് 1947ല്‍ ഐക്യരാഷ്‌ട്രസഭ ഇടപെട്ടതുകൊണ്ടെന്ന് വായുസേനയുടെ വെസ്‌റ്റേണ്‍ എയര്‍ കമാന്റ് മേധാവി എയര്‍ മാര്‍ഷല്‍ അമിത് ദേവ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കത്തിന്റെ 75ാം വാര്‍ഷിക ദിനമായ ഇന്ന് കാശ്‌മീര്‍ താഴ്‌വരയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഇന്നല്ലെങ്കില്‍ നാളെ കാശ്‌മീരിന്റെ ഭാഗങ്ങള്‍ മുഴുവനും ഇന്ത്യയുടേതാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വായുസേനയുടെയും കരസേനയുടെയും മാത്രമല്ല മറ്റ് ചെറിയ മിഷനുകളുടെയും വിജയമായിരുന്നു കാശ്‌മീരിനെ ഇന്ത്യ‌യോട് ചേര്‍ത്ത സംഭവമെന്നും അമിത് ദേവ് അഭിപ്രായപ്പെട്ടു.

ചീഫ് ഓഫ് ഡിഫന്‍സ് ‌സ്‌റ്റാഫ് ജനറല്‍ വിപിന്‍ റാവത്തും കരസേനാ മേധാവി എംഎം നരവനെയും ഡല്‍ഹി വാര്‍ മെമ്മോറിയലില്‍ ഇന്ന് ആദരവര്‍പ്പിച്ചു. ‘കാശ്‌മീര്‍ രക്ഷകര്‍’ എന്ന യുദ്ധ സ്‌മാരകം ജമ്മു കാശ്‌മീരില്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ രാജ്യത്തിന് സമര്‍പ്പിച്ചു. ശ്രീനഗര്‍ എയര്‍പോര്‍ട്ടിലാണ് യുദ്ധ സ്‌മാരകം. 1947ല്‍ ഇന്ത്യന്‍ സൈന്യം ശ്രീനഗര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതിന്റെ ഓര്‍മ്മയ്‌ക്കായാണ് സ്‌മാരകം പണിതത്.

Share
Leave a Comment