ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുകയും രാജ്യവിരുദ്ധ പരാമർശം നടത്തുകയും ചെയ്തതിന് ഒരാൾ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ആണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചതിനാണ് യുവാവിനെ ഇടുക്കി സൈബർ പോലീസ് അറസ്റ്റുചെയ്തത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി അഭിപ്രായപ്രകടനം നടത്തുകയായിരുന്നു. പ്രകോപനപരമായ അഞ്ചോളം കമന്റുകൾ ഇയാൾ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്തിരുന്നു
ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുക എന്ന ഉദ്ദേശത്തോടും കൂടിയാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
Discussion about this post