കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പുകേന്ദ്രത്തിൽ വന്‍ തീപിടിത്തം. കാത്തിരിപ്പുകേന്ദ്രത്തിന്റെ മുകള്‍ നിലയിൽ ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. അപകടത്തില്‍ ആളപായവും പരിക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെയായതിനാല്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ ആളുകളുണ്ടായിരുന്നില്ല. പരിസരത്ത് നിരവധി കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും മുകളിലത്തെ നിലയായതിനാല്‍ മറ്റ് കെട്ടിടങ്ങളിലേയ്ക്ക് തീ പടര്‍ന്നില്ല. അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ്.












