Pഭോപാല്‍: ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഹബീബ്ഗഞ്ചില്‍ അന്തര്‍ദേശീയ വിമാനത്താവളങ്ങളുടെ നിലവാരത്തിലാണ് റെയില്‍വേ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്.
രാജ്യം വി.ഐ.പി സംസ്കാരത്തില്‍നിന്ന് ‘ഇ.പി.ഐ’ (എവരിപേഴ്സന് ഈസ് ഇംപോര്‍ട്ടന്റ്) മാതൃകയിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹബീബ്ഗഞ്ച് എന്നറിയപ്പെട്ടിരുന്ന റെയില്‍വേ സ്റ്റേഷന്റെ പേര് നവീകരണത്തിനുശേഷം റാണി കമലാപതിയോടുള്ള ആദരസൂചകമായി പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഗോണ്ട രാജവംശത്തിലെ റാണിയാണ് കമലാപതി.
എല്ലാ പ്ലാറ്റ്ഫോമുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പൊതു ഇടനാഴിയുള്ള ആദ്യത്തെ റെയില്‍വേ സ്റ്റേഷനാണിത്. നൂറുകണക്കിന് ആളുകള്‍ക്ക് ഒരുമിച്ചിരിക്കാനും ട്രെയിന്‍ കാത്തിരിക്കാനും കഴിയുന്ന സൗകര്യം ഇവിടെയുണ്ട്. സബ്വേകള്‍, സ്ത്രീ-പുരുഷ കാത്തിരിപ്പുകേന്ദ്രങ്ങള്‍, വിശ്രമമുറികള്‍ എന്നിവയെല്ലാം ശീതീകരിച്ചവയാണ്.
ലിഫ്റ്റുകള്‍, എലിവേറ്ററുകള്‍, ട്രാവലേറ്ററുകള്‍, റാമ്പുകള്‍ എന്നിവ കൂടാതെ വൈഫൈ സൗകര്യം, സി.സി.ടി.വികള്‍, ആധുനിക പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് എന്റര്ടെയ്ന്മെന്റ് സിസ്റ്റം, ഗെയിമിങ് സോണ്‍, ഹോസ്പിറ്റല്‍, മാള്‍, സ്മാര്‍ട്ട് പാര്‍ക്കിങ്, ഫുഡ് സോണ്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
Discussion about this post