ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അണ്ണൈ അമല അനാഥാലയത്തിന്റെ സ്ഥാപകനും സെന്റ് ആഗ്നേസ് സ്‌കൂളിലെ പ്രിന്‍സിപ്പലുമായ ജേസുദാസ് രാജ (65)യാണ് പിടിയിൽ. ഇയാളുടെ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ അനാഥാലയത്തില്‍ നിന്നും ഓടി രക്ഷപെടുകയായിരുന്നു. അറസ്റ്റില്‍ നിന്നും രക്ഷപെടാന്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയ ഇയാളെ ആശുപത്രിയിലെത്തി കേസ് പരിഗണിച്ച പ്രത്യേക പോക്‌സോ കോടതി ജഡ്ജി 15 ദിവസത്തേയ്‌ക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
അനാഥാലയത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായതായി നേരത്തെ ജേസുദാസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടികളെ കണ്ടെത്തിയ പോലീസ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പെണ്‍കുട്ടികള്‍ കോടതിയില്‍ പീഡന വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അനാഥാലയത്തിലെ 40 കുട്ടികളെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു.
ഇയാള്‍ തങ്ങളെ സ്ഥിരമായി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും അനാഥാലയത്തിലെ തുറസ്സായ സ്ഥലത്ത് വെച്ച് കുളിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടികള്‍ കോടതിയില്‍ പറഞ്ഞു. അനാഥാലയത്തിലെ ജീവനക്കാര്‍ക്കെല്ലാം ഉടമയില്‍ നിന്നും കടുത്ത പീഡനമാണ് നേരിടേണ്ടി വരുന്നതെന്നും കുട്ടികള്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം സ്ഥലത്തുള്ള ഒരു യുവാവും തന്നെ പീഡിപ്പിച്ചതായി ഒരു പെണ്‍കുട്ടി അറിയിച്ചു. ഇയാളെ പിടികൂടുന്നതിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അനാഥാലയത്തിന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടുണ്ട്.
Discussion about this post