കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് അക്കാദമിക് പുരസ്‌ക്കാരങ്ങള്‍ തിരിച്ച് നല്‍കുന്നതില്‍ സാഹിത്യകാരന്മാര്‍ക്ക് വിയോജിപ്പ്. പുരസ്‌ക്കാരം തിരിച്ച് നല്‍കാനുള്ള എഴുത്തുകാരി സാറാ ജോസഫിന്റ തീരുമാനത്തിനെതിരെ പി വത്സല, യുഎ ഖാദര്‍ എന്നി എഴുത്തുകാര്‍ രംഗത്തെത്തി. പുരസ്‌ക്കാരം തിരിച്ച് നല്‍കാനില്ലെന്ന് ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവ് എം.ടി വാസുദേവന്‍ നായരും, കവയത്രിയും എഴുത്തുകാരിയുമായ സുഗതകുമാരിയും പ്രതികരിച്ചു .
വര്‍ഗ്ഗീയതയ്ക്ക് താന്‍ എതിരാണ്. എന്നാല്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്ന് എംടി പറഞ്ഞു. പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കുന്നത് പുരസ്‌ക്കാരം നല്‍കിയ മഹത്തുക്കളെ അനാദരിക്കുന്നതിന് തുല്യമാണെന്ന് സുഗതകുമാരിയും പറഞ്ഞു.
പുരസ്‌കാരം കിട്ടിയത് കൊണ്ടല്ല വാങ്ങിയത് കൊണ്ടാവാം തിരികെ നല്‍കുന്നത് : പി.വത്സല
കോഴിക്കോട്: സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കുമെന്ന് പറഞ്ഞിനെ പിന്നാലെ തീരുമാനത്തെ വിമര്‍ശിച്ച് എഴുത്തുകാരി പി. വത്സല. പുരസ്‌കാരം കാശ് കോടുത്ത് വാങ്ങിയതുകൊണ്ടാവാം തിരികെ നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.
അര്‍ഹതയില്ല എന്ന് തോന്നുന്നതു കോണ്ടാവാം തീരുമാനം അവര്‍ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കുകയാണെന്നും ഒരു എഴുത്തുകാരിയെന്ന നിലയില്‍ ഇത് കടമയാണെന്നും അവര്‍ പറഞ്ഞു.
ആരെയെങ്കിലും പ്രീണിപ്പിക്കാന്‍ പുരസ്‌കാരങ്ങള്‍ തിരസ്‌കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് യു.എ ഖാദര്‍
കോഴിക്കോട്: കേന്ദ്ര സാഹിത്യ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനെതിരെ സാഹിത്യകാരന്‍ യു.എ ഖാദര്‍. ആരെയെങ്കിലും പ്രീണിപ്പിക്കാന്‍ പുരസ്‌കാരങ്ങള്‍ തിരിസ്‌കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാറാ ജോസഫ് കേന്ദ്ര സാഹിത്യ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുകയാണെന്ന് പറഞ്ഞിരുന്നു. കെ. സച്ചിദാന്ദന്‍, പി.കെ പാറക്കടവ് എന്നിവര്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വങ്ങള്‍ രാജി വെച്ചിരുന്നു.
അതേ സമയം എഴുത്തുകാരുടേത് രാഷ്ട്രീയ നാടകമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു.
Discussion about this post