ബംഗലൂരു: ബംഗലൂരു നഗരത്തിന് സമീപം ഒരിടവേളക്ക് ശേഷം വീണ്ടും ദുരൂഹ ശബ്ദം ഉയർന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലും കഴിഞ്ഞ ജൂലൈയിലും സമാനമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. ശബ്ദത്തിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാന്‍ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.
രാവിലെയാണ് നഗരത്തിൽ വലിയ ശബ്ദം കേട്ടത്. പ്രദേശത്ത് സ്‌ഫോടനമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ശബ്ദവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും തങ്ങൾക്ക് അറിയാൻ സാധിച്ചിട്ടിലെന്ന് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രദേശത്ത് ഭൂചലനത്തിന്റെയോ ഭൂകമ്പത്തിന്റെയോ യാതൊരു സൂചനയും ഉണ്ടായിട്ടില്ലെന്നും കര്‍ണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗര്‍, കഗ്ഗലിപുര എന്നിവിടങ്ങളിലാണ് അജ്ഞാത ശബ്ദം കേട്ടത്. ഈ വര്‍ഷം ജൂലൈയില്‍, ബംഗളൂരുവിലെ സര്‍ജാപൂര്‍, ജെപി നഗര്‍, ബെന്‍സന്‍ ടൗണ്‍, ഉല്‍സൂര്‍, ഐഎസ്ആര്‍ഒ ലേഔട്ട്, എച്ച്എസ്ആര്‍ ലേഔട്ട് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിൽ സമാനമായ ശബ്ദം കേട്ടിരുന്നു. ഇത് സോണിക് ബൂം ആണെന്ന് ഒരു നിഗമനം ഉണ്ടായിരുന്നു.









