കൊച്ചി : സകല കുറ്റകൃത്യങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാനുള്ള കൂടാരമായി സി.പി.ഐ മാറിയെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. സാമ്പത്തിക ക്രമക്കേട് നടത്തിയാലും അസാന്മാർഗിക കുറ്റത്തിന് പാർട്ടി പുറത്താക്കിയാലും ഉടൻ സി.പി.ഐ എടുത്തോളും. ഇങ്ങനെയൊരു ഗതികേട് ആ പാര്‍ട്ടിക്ക് ഉണ്ടായതില്‍ വല്ലാത്ത വിഷമമുണ്ടെന്നും ജയരാജൻ പറഞ്ഞു. പ്രശ്നങ്ങളുടെ പേരില്‍ പാര്‍ട്ടി വിട്ടു പോയവര്‍ തിരിച്ചു വരണമെന്ന് പ്രസംഗത്തിൽ ഇ പി ജയരാജന് പറഞ്ഞു.
മുന്‍ സിപിഎം തളിപ്പറമ്പ് നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗം കോമത്ത് മുരളീധരന് ഉള്‍പ്പെടെ 57 പേര് സിപിഐയിലേക്കു പോയതിനെ തുടര്‍ന്ന് കണ്ണൂർ കീഴാറ്റൂർ മാന്ധംകുണ്ടിൽ നടത്തിയ സിപിഎം വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എം വി ജയരാജന്.
Discussion about this post