ആലപ്പുഴ: തനിക്കെതിരെയുള്ള ആരോപണം പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് തന്നെ പിന്മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുന്നോട്ട് വച്ച കാല് പിന്നോട്ടില്ലെന്നും, പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണത്തെയും, കത്തോലിക്ക കോണ്‍ഗ്രസ് രൂപീകരണത്തെയും എതിര്‍ക്കാത്തവര്‍ തന്നെ എതിര്‍ക്കുന്നത് എസ്എന്‍ഡിപിയുടെ പ്രാധാന്യമാണ് കാണിക്കുന്നത്.
ശാശ്വതികാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച വെള്ളാപ്പള്ളി ടിപി വധക്കേസും സിബിഐ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ടു.
Discussion about this post