ഗതാഗതം തടസ്സപ്പെടുത്തി പൊതുസ്ഥലങ്ങളിൽ നിസ്കരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ. ഈ പ്രശ്നം പരിഹരിക്കണമെന്ന് ഗുരുഗ്രാം ഭരണ സമിതിയെ നേരത്തെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിസ്കാരമായാലും പൂജ ആയാലും പ്രദക്ഷിണം ആയാലും പൊതുസ്ഥലങ്ങളിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു കൊണ്ട് ചെയ്യാൻ പാടില്ല. ഇവയൊക്കെ ചെയ്യാനാണ് ആരാധനാലയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വിശ്വാസികൾ അതിനായി നിർമ്മിക്കപ്പെട്ട ഇടങ്ങളിൽ ആരാധന നടത്തുന്നതാണ് സംഘർഷങ്ങൾ ഒഴിവാക്കാൻ നല്ലതെന്നും ഘട്ടർ പറഞ്ഞു.
പൊതുസ്ഥലങ്ങളിലെ നിസ്കാരം സർക്കാർ നിർദേശത്തെ തുടർന്ന് പ്രാദേശിക ഭരണകൂടം നിരോധിച്ചിരുന്നുവെങ്കിലും ചില സ്ഥലങ്ങളിൽ ഇത് ഇപ്പോഴും തുടരുന്നുണ്ട്. ഇതിനെതിരെ ഹിന്ദു സംഘടനകൾ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആണ്ട് നേർച്ചകൾക്കും ഉത്സവ ഘോഷയാത്രക്കൾക്കും മുൻകൂർ അപേക്ഷ നൽകിയാൽ സർക്കാർ അനുമതി നൽകാറുണ്ട്. എന്നാൽ പതിവായി ആചാരങ്ങളുടെ പേരിൽ പൊതുസ്ഥലം ഉപയോഗിക്കുന്നത് അനുവദിക്കാനാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post